International
ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്ഫോടനം; മരിച്ചവരിൽ 12 പേർ ഇന്ത്യക്കാര്‍
സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്
ദോഹ| ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ വ്യാവസായിക മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 13 പേരില്‍ 12 പേരും ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസിയാണ് ഈ കാര്യം അറിയിച്ചത്. ആക്രമണമല്ല അപകടമാണുണ്ടായതെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സ്ഥിരീകരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കും. അപകടത്തില്‍ പരുക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
ഞായറാഴ്ച്ച രാത്രിയാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ മാര്‍ച്ചില്‍ ഈ പ്ലാന്റിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടര്‍ന്ന് ഇവിടത്തെ ഉല്‍പ്പാദനം മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights:
An explosion caused by a technical malfunction at the Barzan gas facility in Qatar’s Ras Laffan Industrial City has claimed thirteen lives. The Indian Embassy confirmed that twelve of the deceased are Indian nationals who were working at the site. Authorities stated that the incident was an operational accident and all injured workers are currently stable.



