Kerala
ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും: വി ഡി സതീശന്‍
തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍.
പറവൂര്‍ | നൂറിലധികം സീറ്റുമായി യുഡിഎഫ് ഭരണം പിടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ വിജിയിപ്പിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് അദേഹം പറഞ്ഞു. ദേശീയ സര്‍വേകളില്‍ യുഡിഎഫ് വിജയം പ്രവചിച്ചു. കേരളത്തിലെ ചില മാധ്യമങ്ങള്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചു. നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് യുഡിഎഫ് തിരികെ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി ഡി സതീശന്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികിരിച്ചു
യു ഡി എഫ് തരംഗമായിരിക്കും നടക്കുകയെന്നും 100 ലധികം സീറ്റ് നേടുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവര്‍ത്തിക്കും. പേരാവൂരില്‍ പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു



