Career Notification
ഇടുക്കി ജില്ലാ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച പി എസ് സി അഭിമുഖം മാറ്റിവച്ചു; പുതിയ തീയതി പിന്നീട്
തിരുവനന്തപുരം | പി എസ് സി 24-11-2021 മുതല്‍ 26-11-2021 വരെ ഇടുക്കി ജില്ലാ ഓഫീസില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍, ആസ്ഥാന ഓഫീസിലേയും മേഖലാ ഓഫീസുകളിലേയും മറ്റ് ജില്ലാ ഓഫീസുകളിലേയും അഭിമുഖത്തിന് മാറ്റമില്ല.
ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് പി എസ് സി ഈ അറിയിപ്പ് നല്‍കിയിട്ടുള്ളത്.







