Connect with us

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേട്; രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന് പുറമെ, ഖാദി ബോര്‍ഡ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.

പിഎസ് സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ 190-ഓളം പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതില്‍ 180ലധികം പരാതികള്‍ ഡിജിപിക്കാണ് ലഭിച്ചത്. ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പി എസ് സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. പിഎസ് സി അംഗങ്ങളായ എസ് ശ്രീകുമാര്‍, എസ് എ സൈഫ്, സ്റ്റാനി തോമസ് എന്നിവരെ ഐജി എസ്. അജീത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

16 വര്‍ഷം മുമ്പ് നടന്ന എസ്ഐ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയിലും അന്വേഷണമുണ്ടാകും. കൊല്ലം മുണ്ടക്കല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. പിഎസ് സി ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Content Highlights: The Crime Branch registered two more cases regarding Kerala PSC exam irregularities. PSC Chairman MR Baiju was summoned while members were questioned by the special team. Over 190 complaints have been received, and the High Court will consider the petition today.

---- facebook comment plugin here -----

Latest