Connect with us

profsummit

പ്രൊഫ്സമ്മിറ്റ് മാർച്ച് 10, 11, 12 തീയതികളിൽ മുഹിമ്മാത്തിൽ

സ്വാഗത സംഘം നിലവിൽ വന്നു

Published

|

Last Updated

കാസർകോട് | കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പഠിക്കുന്ന മൂവായിരത്തിലധികം വരുന്ന മെഡിക്കൽ, എൻജിനീയറിംഗ്, നിയമ പ്രൊഫഷനൽ വിദ്യാർഥികളുടെ സമ്മേളനം പ്രൊഫ്‌സമ്മിറ്റ് മാർച്ച്‌ 10, 11, 12 തീയതികളിൽ മുഹിമ്മാത്തിൽ നടക്കും. പരിപാടിയുടെ പ്രഖ്യാപനവും സംഘാടക സമിതി രൂപവത്കരണവും ശാന്തിപ്പള്ള മുഹിമ്മാത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു. കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ വിഷയാവതരണം നടത്തി.

സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, സയ്യിദ് മുനീറുൽ അഹ്ദൽ, ബശീർ മുസ്‌ലിയാർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, അബ്ദുർറഹ്മാൻ അഹ്സനി, സി എൻ അബ്ദുൽ ഖാദർ, മൂസൽ മദനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അശ്റഫ് സഅദി ആരിക്കാടി, കരീം ദർബാർക്കട്ട, സ്വാദിഖ് ആവളം, ശക്കീർ പെട്ടിക്കുണ്ട്, അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ ലതീഫ് സഖാഫി കാന്തപുരം, ഇല്യാസ് മൗലവി കൊറ്റുമ്പ, ഇബ്രാഹിം സഖാഫി കർന്നുർ, അനസ് സിദ്ദീഖി ഷിറിയ, മുഹമ്മദ് കുഞ്ഞി ഉളുവാർ, സഈദ് സഅദി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി, എ കെ സഖാഫി കന്യാന, സി എം എ ചേരൂർ, ഫത്താഹ് സഅദി, അസീസ് സഖാഫി മച്ചമ്പാടി, സിദ്ദീഖ് പൂത്തപ്പലം, ബശീർ ഹിമമി പെരുമ്പള, കബീർ ഹിമമി സംബന്ധിച്ചു. സി എൻ ജഅ്ഫർ സ്വാദിഖ് സ്വാഗതവും ഫാറൂഖ് പൊസോട്ട് നന്ദിയും പറഞ്ഞു.

Latest