Connect with us

First Gear

അഞ്ച് ഡോര്‍ മാരുതി ജിംനിയുടെ ഉത്പാദനം ആരംഭിച്ചു

2023 ജൂണില്‍ മാരുതി സുസുക്കി ജിംനി വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതിയുടെ അഞ്ച് ഡോര്‍ ലൈഫ്സ്റ്റൈല്‍ എസ്യുവിയായ ജിംനിയുടെ ഉത്പാദനം ആരംഭിച്ചു. മാരുതി സുസുക്കിയുടെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്ലാന്റിലാണ് ഉത്പാദനം ആരംഭിച്ചത്. 2023 ജൂണില്‍ മാരുതി സുസുക്കി ജിംനി വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് ഏകദേശം 25,000 പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.

മാനുവല്‍ പതിപ്പിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പും ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം ഏഴ് മുതല്‍ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവും ഉണ്ടാകും.

പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റ് ജിംനി ഉല്‍പ്പാദിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മൊത്തം ഉല്‍പ്പാദനത്തിന്റെ നാലില്‍ ഒന്ന് കയറ്റുമതിയ്ക്കായി മാറ്റി വെയ്ക്കും. രാജ്യത്ത് പ്രതിമാസം 7000 യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ സെറ്റ, ആല്‍ഫ എന്നീ രണ്ട് ട്രിം ലെവലുകളില്‍ എസ്യുവി വാഗ്ദാനം ചെയ്യും.

 

 

Latest