Kerala
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഗര്‍ഭിണി റോഡിലേക്ക് തെറിച്ചുവീണു
പരുക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍| ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരുക്കേറ്റു. തെക്കഞ്ചേരി സ്വദേശി ഫാത്തിമയാണ് തെറിച്ചുവീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ചാവക്കാട് തെക്കേ ബൈപാസ് വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ബസിന്റെ പുറകിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു ഫാത്തിമ.
പരുക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ.
Content Highlights:
A pregnant college student sustained injuries after falling from a moving bus at Chavakkad bypass in Thrissur district. The victim Fathima, a student at Little Flower College, fell through the rear door while the bus was taking a sharp turn. She has been admitted to Hayath Hospital in Chavakkad.





