Connect with us

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത;കെഎസ്ഇബി

ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കല്‍ക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കല്‍ക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

കെ സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബര്‍ 15ഓടെ കല്‍ക്കരി ക്ഷാമം പരിഹരിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ സ്ഥിതി  മെച്ചപ്പെട്ടിട്ടില്ല. കല്‍ക്കരി ലഭ്യതയിലെ കുറവ് താപവൈദ്യുത നിലയങ്ങളിലെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.

Content Highlights: KSEB indicated that power restrictions are likely to continue in Kerala due to reduced national availability and ongoing coal shortages. Despite KC Venugopal’s intervention, expected electricity from Himachal Pradesh did not reach projected levels. Thermal power generation remains severely hit as the coal crisis persists.

 

---- facebook comment plugin here -----

Latest