Business
TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 200 രൂപ ഉയര്‍ന്നു
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,065 രൂപയാണ് വില.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,065 രൂപയാണ് വില. ഒരു പവന് 200 രൂപയാണ് വര്‍ധിച്ചത്(Today’s Gold Rate). പവന് 1,12,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Gold price rises in Kerala today with 22 karat gold increasing by Rs 25 per gram to Rs 14,065. Sovereign price hiked by Rs 200 to trade at Rs 1,12,520. International market fluctuations drive the price changes while silver rates remain unchanged at Rs 245 per gram.




