Connect with us

International

ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് തകര്‍ന്നു വീണു; മൂന്നുപേര്‍ മരിച്ചു

ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് തകര്‍ന്നു വീണു; മൂന്നുപേര്‍ മരിച്ചു

Published

|

Last Updated

ലോസ് ഏഞ്ചല്‍സ് | അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒരു മാധ്യമ സ്ഥാപനം ഉപയോഗിച്ചിരുന്ന ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്ററിനുള്ളില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന കാര്യവും വ്യക്തമല്ല.

ഇവിടുത്തെ ഒരു വലിയ ഒറ്റനില കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചുകയറുകയോ സമീപം തകര്‍ന്നു വീഴുകയോ ആയിരുന്നുവെന്ന് ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപാര്‍ട്ട്മെന്റ് വക്താവ് ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ സില്‍വര്‍മാന്‍ അറിയിച്ചു.

നേരത്തെ, ഒരു സ്‌പോര്‍ട്‌സ് കാര്‍ സിറ്റി ബസുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ഈ അപകടവും സംഭവിച്ചത്. ഹെലികോപ്റ്ററിനുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ കാണാം. ബസ് അപകടം നടന്ന സ്ഥലത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഹെലികോപ്റ്റര്‍ താഴേക്ക് പതിക്കുമ്പോള്‍ ക്യാമറ ശക്തമായി കുലുങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

50-ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് നാല് വാഹനങ്ങള്‍ക്കും രണ്ട് സ്റ്റോറേജ് കണ്ടെയ്നറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കും.

Content Highlights:
A helicopter crashed into a parking lot in Los Angeles, resulting in three fatalities. Emergency crews arrived swiftly at the scene, securing the area and initiating rescue operations. Federal aviation authorities have launched a formal investigation to determine the exact cause of the crash.

 

Latest