Connect with us

International

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കല്‍; ഇറാന്‍ വിദേശകാര്യ മന്ത്രി ചൈനയിലേക്ക് തിരിച്ചു

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

തെഹ്‌റാന്‍ | ഇറാന്‍-യു എസ് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായുള്ള കൂടിക്കാഴ്ചക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലേക്ക് തിരിച്ചു.

അതിനിടെ, ഹൂതികളുടെ സമീപകാല ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് യാന്‍ബു തുറമുഖത്തെ എണ്ണ കയറ്റുമതി സഊദി അറേബ്യ നിര്‍ത്തിവച്ചു. അതേസമയം, ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കാനാകുമെന്ന് യു എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് സൂചിപ്പിച്ചു.

ബാബ് അല്‍-മന്‍ദബ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാണെന്ന് ഹൂതി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ജലപാതയെക്കുറിച്ച് ‘അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍’ സഊദി അറേബ്യ ശ്രമിക്കുന്നതായി മന്ത്രാലയം ആരോപിച്ചു.

യമന്റെ പടിഞ്ഞാറന്‍ തീരത്ത് അതിവേഗം രൂക്ഷമാകുന്ന സംഘര്‍ഷങ്ങള്‍ കാരണം രാജ്യത്തിനകത്ത് ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതായും, ആയിരക്കണക്കിന് ആളുകള്‍ അപകടകരമായ യാത്രക്ക് നിര്‍ബന്ധിതരായതായും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.

Content Highlights:
Iran Foreign Minister has departed for China to hold strategic discussions on ending the ongoing West Asia conflict. The visit aims to leverage diplomatic channels to restore peace in the region. China is expected to play a crucial mediating role in de-escalating tensions across the Middle East.

 

---- facebook comment plugin here -----

Latest