Connect with us

From the print

അസ്സലാമു അലൈക്കും ഇൻശാ അല്ലാഹ് എന്നീ വാക്കുകൾ ഉപയോഗിച്ചു; ഹിന്ദുത്വരുടെ പരാതിയിൽ ഐ പി എസ് ഉദ്യോഗസ്ഥക്ക് സ്ഥലംമാറ്റം

വ്യക്തിസ്വാതന്ത്ര്യത്തെയും ഭാഷാ പ്രയോഗങ്ങളെയും ചൊല്ലി വാദപ്രതിവാദം

Published

|

Last Updated

കൊൽക്കത്ത | സിവിൽ സർവീസ് പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ വീഡിയോയിൽ അസ്സലാമു അലൈക്കും’ ഇൻശാ അല്ലാഹ് എന്നീ അറബി വാക്കുകൾ ഉപയോഗിച്ച ഐ പി എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി സുവേന്ദു സർക്കാർ. ഹിന്ദു ലീഗൽ ഫണ്ട് എന്ന ഹിന്ദുത്വ സംഘടന നൽകിയ പരാതിയിലാണ് പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥ ബുശ്റ ബാനുവിനെ സ്ഥലംമാറ്റി ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. ഖരഗ്പൂർ അഡീ. സൂപ്രണ്ട് ഓഫ് പോലീസ് (എ എസ് പി) പദവിയിൽ നിന്ന് സ്റ്റേറ്റ് ആംഡ് പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായാണ് മാറ്റം.

ഈ മാസം 13ന് പുറത്തുവിട്ട വീഡിയോയിൽ തന്റെ സിവിൽ സർവീസ് തയ്യാറെടുപ്പുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിശദീകരിക്കവെയാണ് ബുശ്റ ബാനു ആശംസാ വാക്കായി തുടക്കത്തിൽ അസ്സലാമു അലൈക്കും ഇൻശാ അല്ലാഹ് എന്നും അവസാനം ജസാകല്ലാഹ് എന്നും ഉപയോഗിച്ചതാണ് സംഘടനയെ ചൊടിപ്പിച്ചത്.

ഭരണഘടനാ പദവിയിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥ പൊതുജനങ്ങളുമായി നടത്തുന്ന ആശയവിനിമയത്തിൽ മതനിരപേക്ഷതയും ഔദ്യോഗിക നിഷ്പക്ഷതയും പാലിക്കണമെന്നാണ് സംഘടനയുടെ വാദം. അതിനാൽ വന്ദേമാതരം, ജയ്ഹിന്ദ് തുടങ്ങിയ ദേശീയ അഭിവാദ്യങ്ങൾ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയെത്തുടർന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭാഷാ പ്രയോഗങ്ങളെയും ചൊല്ലി ദേശീയതലത്തിൽ വലിയ വാദപ്രതിവാദങ്ങൾ ഉടലെടുത്തിരിക്കെയാണ് സർക്കാർ നടപടി.

Content Highlights: West Bengal IPS officer Bushra Bano was transferred following a complaint by Hindu Legal Fund over her use of Islamic greetings in a civil service video. Formerly Kharagpur ASP, she is now Deputy Commandant of State Armed Police. The move triggered a national debate on officer freedom.

---- facebook comment plugin here -----

Latest