Connect with us

Kerala

തമിഴ്‌നാട്ടുകാരായ വനിതാ കവര്‍ച്ചാ സംഘം കര്‍ണാടകയില്‍ പിടിയില്‍

തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാള്‍ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുനെല്ലി | തമിഴ്‌നാട്ടുകാരായ വനിതാ കവര്‍ച്ചാ സംഘം കര്‍ണാടകയില്‍ പിടിയില്‍. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാള്‍ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ മല്‍പേ ബീച്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ മാലകവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം പത്തായി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം 12-ന് രാവിലെ തിരുനെല്ലി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കായി എത്തിയ സ്ത്രീയുടെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്.

തിരക്കുള്ള ഇടങ്ങളിലെത്തി സ്വര്‍ണാഭരണവും മറ്റും കവരുകയാണ് ഇവരുടെ രീതി.

Content Highlights:
Karnataka Police arrested a women robbery gang originating from Tamil Nadu for their involvement in multiple theft cases. The gang targeted various locations across the state before being apprehended. Authorities recovered stolen valuables and initiated detailed legal proceedings against them.

---- facebook comment plugin here -----

Latest