Connect with us

UAE

സിറിയ വികസന പാതയിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം: ശൈഖ് മുഹമ്മദ്

അഹ്മദ് അല്‍ ശറാഅയുമായി കൂടിക്കാഴ്ച നടത്തി.

Published

|

Last Updated

ദുബൈ | സിറിയ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് തിരിച്ചെത്തുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈയില്‍ നടക്കുന്ന അറബ് മാധ്യമ ഉച്ചകോടിയുടെ ഭാഗമായി എത്തിയ സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ശറാഅയെ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയുടെ ശോഭനമായ ഭാവിയെ കുറിച്ചും രാജ്യാന്തര തലത്തില്‍ അര്‍ഹമായ സ്ഥാനം രാജ്യം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചും ഏറെ ശുഭാപ്തിവിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നേരത്തെ, അറബ് മാധ്യമ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഹ്മദ് അല്‍ ശറാഅ വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഉപരോധങ്ങള്‍ക്കും ശേഷം സിറിയ ഇന്ന് വലിയൊരു പ്രശ്നത്തില്‍ നിന്ന് വന്‍ നിക്ഷേപ സാധ്യതകളുള്ള രാജ്യമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു.

മേഖലയിലെ പ്രധാന വ്യാപാര, ലോജിസ്റ്റിക്സ് കേന്ദ്രമെന്ന പദവി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും വിദേശ നിക്ഷേപങ്ങള്‍ക്ക് സിറിയ പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:
UAE Vice President Sheikh Mohammed expressed deep satisfaction over Syria returning to its path of development and stability. He reaffirmed the commitment to supporting economic growth and regional cooperation across the Middle East. The initiative aims to strengthen ties and boost long-term progress.

 

 

---- facebook comment plugin here -----

Latest