Connect with us

Kerala

വൈദ്യുതി പ്രതിസന്ധി: ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

ഇപ്പോഴുള്ളത് താത്കാലിക പ്രതിസന്ധി. ഒരാഴ്ചക്കുള്ളില്‍ സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരും. പവര്‍കട്ട് പ്രശ്‌നം പരിഹരിക്കും.

Published

|

Last Updated

തിരുവനന്തപുരം | വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതിക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കൂടുതല്‍ വൈദ്യുതി എത്തിക്കും. ഇതിനായുള്ള ശ്രമം തുടങ്ങിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും പവര്‍കട്ട് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ വൈദ്യുതി സ്‌റ്റോര്‍ ചെയ്യും. ഇതിനായി ബാറ്ററി സജ്ജീകരിക്കും. വൈദ്യുതി ലഭിക്കുന്നതിനായി ഹിമാചല്‍ പ്രദേശുമായും സംസാരിച്ചു. പകല്‍ കൂടുതല്‍ വൈദ്യുതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട് വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 38 രൂപ നിരക്കിലാണ്. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തില്‍ ഇപ്പോഴുള്ളത് താത്കാലിക പ്രതിസന്ധിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala Chief Minister announced comprehensive long-term plans to address the ongoing electricity crisis in the state. The government aims to formulate a modern power policy prioritizing renewable energy and solar power storage. Interventions will focus on achieving self-sufficiency in generation.

Latest