Connect with us

Kuwait

കൊടുങ്ങല്ലൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍ ശാന്തിപുരം ബസ് സ്റ്റോപ്പിന് വടക്കുവശം താമസിക്കുന്ന പരേതനായ കൊല്ലാട്ട് ലത്തീഫ് ഹാജിയുടെ മകന്‍ മുഹമ്മദ് ഫാറൂഖ് ഹാജി (63) ആണ് മരിച്ചത്.സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | കൊടുങ്ങല്ലൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം ബസ് സ്റ്റോപ്പിന് വടക്കുവശം താമസിക്കുന്ന പരേതനായ കൊല്ലാട്ട് ലത്തീഫ് ഹാജിയുടെ മകന്‍ മുഹമ്മദ് ഫാറൂഖ് ഹാജി (63) ആണ് മരിച്ചത്.

പള്ളിനട സാഹിബ് മസ്ജിദ് വെല്‍ഫെയര്‍ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുവൈത്തിലെ വിവിധ സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും നേതൃത്വവുമായിരുന്നു.

ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് മുനീര്‍, മുഹമ്മദ് ഫവാസ്, ബിലാല്‍ ഷാ, മുര്‍ഷിദ് ഷാ. മരുമക്കള്‍: ഷഫീല, ഷബ്‌ന. മയ്യിത്ത് നാട്ടിലെത്തിച്ച് പള്ളിനട സാഹിബിന്റെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Content Highlights:
A native of Kodungallur in Thrissur district passed away in Kuwait. Further details regarding the deceased and repatriation procedures are being coordinated by local expatriate associations. Stay tuned to Siraj Live for more regional and Gulf news updates.

 

---- facebook comment plugin here -----

Latest