Kerala
ചേവായൂര്‍ ബേങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമം; സിപിഎം നേതാവ് എം ഗിരീഷ് അറസ്റ്റില്‍
സിപിഎം ബ്രാഞ്ച് അംഗം സി പി ജലീലിന്റെ അറസ്റ്റും എസ്‌ഐടി രേഖപ്പെടുത്തി
കോഴിക്കോട്|ചേവായൂര്‍ ബേങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി)ഗിരീഷിനെ അറസ്റ്റു ചെയ്തത്. അക്രമത്തില്‍ മുക്കം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലാണ് നടപടി. സിപിഎം ബ്രാഞ്ച് അംഗം സി പി ജലീലിന്റെ അറസ്റ്റും എസ്‌ഐടി രേഖപ്പെടുത്തി. വധശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
2024 നവംബര്‍ 16ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിറാജുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എസ് പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പറഞ്ഞു.
Content Highlights:
CPM Kozhikode District Secretariat member M Gireesh and branch member CP Jaleel were arrested by the Special Investigation Team over violence during the Chevayur Bank election. The case involves an attempt to murder charge following an assault on a Congress worker. CPM termed the arrest political.



