Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; പ്രാസ്ഥാനിക സംഗമം നടത്തി

മഅ്ദിന്‍ അക്കാദമിയിലേക്ക് 69 യൂണിറ്റുകളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങളെത്തിക്കും.

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | റമസാന്‍ 27-ാം രാവായ മാര്‍ച്ച് 16ന് തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംഘടനകളുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക സംഗമം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബ് റഹ്മാന്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹിം ബാഖവി, മുസ്തഫ മുസ്‌ലിയാര്‍ പട്ടര്‍കടവ്, അബ്ദുല്‍ അസീസ് ഫൈസി മേല്‍മുറി, ബദ്റുദ്ധീന്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, ജനറല്‍ സെക്രട്ടറി പി എം അഹ്മദലി, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഫര്‍സീന്‍ അദനി പ്രസംഗിച്ചു.

പ്രാര്‍ഥനാ സമ്മേളനം വിജയിപ്പിക്കുവാനും മലപ്പുറം സോണിലെ 69 യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14ന് ശനിയാഴ്ച മഅ്ദിന്‍ അക്കാദമിയിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിക്കാനും പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിന് സര്‍ക്കിള്‍ തല സമിതികള്‍ രൂപവത്കരിച്ചു.

 

 

 

 

 

Latest