Connect with us

National

പ്രവാസി ഭാരതീയ ദിവസിനു ഒറീസ്സയിൽ തുടക്കം; നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു

എഴുപത് രാജ്യങ്ങളില്‍ നിന്നായി മൂവായിത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഒറീസ്സയില്‍ എത്തിയത്.

Published

|

Last Updated

ഭുവനേശ്വര്‍ | പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസിന് ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രസിഡണ്ട് ക്രിസ്റ്റിന്‍ കാര്‍ല കാങ്‌ലു വെര്‍ച്വല്‍ സാന്നിധ്യത്തിലൂടെ മുഖ്യാതിഥിയാകും.

എഴുപത് രാജ്യങ്ങളില്‍ നിന്നായി മൂവായിത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഒറീസ്സയില്‍ എത്തിയത്. വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ വെച്ച് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സമ്മേളന നഗരിയില്‍ വെച്ച് നോര്‍ക്കയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളുടെയും അച്ചീവ്‌മെന്റ് കലണ്ടര്‍ പുറത്തിറക്കി. നോര്‍ക്ക വൈസ് ചെയര്‍മാന്ന് എം.എ. യൂസഫലി മസ്‌കത്തിലെ (സലാല) ഇന്ത്യന്‍ എംബസി ഓണറി കോണ്‍സുലര്‍ ഡോ: സനാതനു നല്‍കി പ്രകാശനം ചെയ്തു.പ്രവാസികളും നോര്‍ക്ക പ്രതിനിധികളും സംബന്ധിച്ചു. വികസിത ഭാരതത്തിനായുള്ള പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.

---- facebook comment plugin here -----

Latest