Connect with us

International

ഇറ്റലിയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വര്‍ണവിസ്മയം തീര്‍ത്ത് പോര്‍ഡെനോനെ കള്‍ച്ചറല്‍ ഇവന്റ്

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പാരമ്പര്യത്തെ ഒരേ വേദിയില്‍ അവതരിപ്പിച്ച പരിപാടി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായി

Published

|

Last Updated

റോവെറെഡോ ഇന്‍ പിയാനോ | ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വൈവിധ്യം വിളിച്ചോതി പോര്‍ഡെനോനെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പോര്‍ഡെനോനെ കള്‍ച്ചറല്‍ ഇവന്റ് 2026 സംഘടിപ്പിച്ചു. ഇന്ത്യ നാനാത്വത്തില്‍ ഏകത്വം എന്ന പ്രമേയത്തില്‍ റോവെറെഡോ ഇന്‍ പിയാനോയിലെ ഒറട്ടോറിയോ സാന്‍ പാന്‍ക്രാസിയോ വേദിയില്‍ നവംബര്‍ പതിനാലിനായിരുന്നു പരിപാടി.

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും പാരമ്പര്യങ്ങളും ഇറ്റാലിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും ഒഡീസി, കുച്ചിപ്പുഡി തുടങ്ങിയ ക്ലാസിക്കല്‍ നൃത്തരൂപങ്ങളും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയും പരിചയപ്പെടുത്തുന്ന മള്‍ട്ടിമീഡിയ അവതരണം, ബോളിവുഡ് നൃത്തം, പരമ്പരാഗത വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ, ഇന്ത്യന്‍ ഭക്ഷ്യമേള, മെഹന്തി ഉള്‍പ്പെടെയുള്ളവയുമുണ്ടായിരുന്നു.

ഇന്ത്യന്‍ സമൂഹവും ഇറ്റാലിയന്‍ ജനതയും തമ്മിലുള്ള സൗഹൃദവും സാംസ്‌കാരിക വിനിമയവും ശക്തിപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. വിവിധ സംസ്‌കാരങ്ങളെ പരസ്പരം മനസ്സിലാക്കുന്നതിനും സാമൂഹിക ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്നതിനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പാരമ്പര്യത്തെ ഒരേ വേദിയില്‍ അവതരിപ്പിച്ച പരിപാടി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായി.

 

Content Highlights: Pordenone Malayali Association organized the Pordenone Cultural Event 2026 in Roveredo in Piano, Italy, under the theme Unity in Diversity. The event showcased Kalaripayattu, Odissi, Kuchipudi, Bollywood dances, fashion shows, and an Indian food festival. It aimed to strengthen cultural exchange and friendship between the Indian diaspora and the Italian community
---- facebook comment plugin here -----

Latest