Connect with us

Kerala

പോളിങ് വൈകിയത് വടകരയില്‍ മാത്രം, ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ലഭിച്ചിട്ടില്ല; സഞ്ജയ് കൗള്‍

വോട്ടിങ് മെഷീനുകള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര പ്രശ്‌നങ്ങളുണ്ടായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിങ് വൈകിയത്. ഇന്നലെ ഉത്തര കേരളത്തില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷമാണ് ആളുകള്‍ ബൂത്തിലേക്ക് എത്തിയതെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

വോട്ടിങ് മെഷീനുകള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര പ്രശ്‌നങ്ങളുണ്ടായിട്ടില്ല. സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. പോളിങ് നീണ്ടുപോയത് അന്വേഷിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 71.16 ശതമാനമാണ് പോളിങ്. എന്നാല്‍ വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടുകളും ചേര്‍ന്നാല്‍ ഇനിയും മാറ്റം വരുമെന്ന് സഞ്ജയ് കൗള്‍ വ്യക്തമാക്കി.

ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാല്‍ ഉറപ്പായും പരിശോധിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

 

 

 

Latest