Kerala
കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായ വധഭീഷണി പോസ്റ്റ്; അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്
കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി
കൊച്ചി| കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. സംഭവത്തില്‍ കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് കേസെടുത്തിരുന്നു. എസ്എച്ച്ഒയെ സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തേയും കോതമംഗലം പോലീസ് കഴിഞ്ഞ മെയ് മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കി കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി വധഭീഷണിയും അധിക്ഷേപവും നടത്തിയത്. റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അര്‍ജുനും സംഘവും പോലീസിന്റെ പിടിയിലായത്.
Content Highlights:
Kerala Police approached Kothamangalam court seeking cancellation of Arjun Ayanki bail. The action follows a Facebook post containing death threats and insults against Kothamangalam SHO. Arjun and his criminal gang were previously arrested in May from a resort while planning crimes







