Connect with us

Kozhikode

വായനപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും

ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി എന്‍ ഉദയഭാനു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ പ്രമോദ് ബിലാത്തികുളം പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

Published

|

Last Updated

അത്താണിക്കല്‍ പ്രോഗ്രസ്സീവ് ലൈബ്രറിയില്‍ വായനപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും പി എന്‍ ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | അത്താണിക്കല്‍ പ്രോഗ്രസ്സീവ് ലൈബ്രറിയില്‍ വായനപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി എന്‍ ഉദയഭാനു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ പ്രമോദ് ബിലാത്തികുളം പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ജയചന്ദ്രന്‍ അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കുടുബത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. വിജയികള്‍ക്ക് 73-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ സരിത ഉപഹാരങ്ങള്‍ നല്‍കി. കോഴിക്കോട് താലൂക്ക് ലൈബ്രറി സെക്രട്ടറി വി സുരേഷ് ബാബു, വനിതാവേദി പ്രസിഡന്റ് ആശ ശശാങ്കന്‍, ട്രഷറര്‍ കെ ദേവരാജന്‍, സാരംഗം സെക്രട്ടറി ടി കെ രഞ്ജിത് ലാല്‍, എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് ജേതാവ് അദിന്‍ വി നാരായണ്‍ പ്രസംഗിച്ചു.

ലൈബ്രറി സെക്രട്ടറി പി കെ സതീശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഐ ദിനേശന്‍ നന്ദിയും പറഞ്ഞു.

Content Highlights:
Kerala observed Reading Week to honor P N Panicker, the father of the state’s library movement. Educational institutions and cultural centers held various programs to promote literacy and a love for books. The event highlights his lasting impact on community education across Kerala.

 

 

 

---- facebook comment plugin here -----

Latest