Kerala
പി എം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപോര്‍ട്ട് ഒരുമാസത്തിനകം: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സര്‍ക്കാരിന് പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വതന്ത്ര്യമുണ്ടോ എന്നതുള്‍പ്പെടെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കും.
തിരുവനന്തപുരം | പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാരിന് പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വതന്ത്ര്യമുണ്ടോ എന്നതുള്‍പ്പെടെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിക്കും.
എല്‍ ഡി എഫ് സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കഴിഞ്ഞതാണെന്നും ഒപ്പിട്ട് നാലാം ദിവസം തന്നെ എസ് എസ് കെ ഫണ്ട് നല്‍കിയിട്ടുള്ളതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം ഷംസുദ്ദീന്‍ ആവര്‍ത്തിച്ചു. അതിനാല്‍ പ്രശ്‌നത്തിന് കാരണക്കാര്‍ മുന്‍ സര്‍ക്കാര്‍ ആണ്. ഇടത് സര്‍ക്കാര്‍ കൊടുത്ത കത്തിന്റെ പേരില്‍ ഇതില്‍ നിന്ന് പിന്മാറാനാവില്ല.
യു ഡി എഫ് സര്‍ക്കാര്‍ ഒരിക്കലും ആര്‍ എസ് എസിനോട് വിധേയപ്പെടില്ല. രാജ്യത്ത് സംഘ്പരിവാറിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസ്സാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
Content Highlights:
The cabinet sub committee studying the implementation of the PM SHRI scheme in Kerala will submit its preliminary report within one month according to General Education Minister N Samsudheen. The state government aims to safeguard its complete autonomy over curriculum frameworks and school selection before communicating with the Centre. A decision will follow detailed evaluation of the panel report.







