Kerala
ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം; ഉത്തരവിറക്കി
എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ അടിയന്തര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം
തിരുവനന്തപുരം|ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്കാന് നിര്‍ദേശം. പോലീസിനുനേരെ ആക്രമണം കൂടിയ സാഹചര്യത്തിലാണ് ഈ കരുതല്‍ നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.
എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ അടിയന്തര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടും.
പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടന്നും എഡിജിപി പി വിജയന് അറിയിച്ചു.
Content Highlights: ADGP P Vijayan ordered urgent pistol training for DANSAF anti-drug squad officers amid rising attacks on police. District police chiefs will conduct training covering stripping, assembling, and firing. Zonal IGs and Range DIGs will monitor implementation.



