Connect with us

Kerala

കാസര്‍കോട് ചീമേനിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ യു പി സ്‌കൂളിന് സമീപത്തെ കണ്ണന്‍-ബേബി ദമ്പതികളുടെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ബാര്‍ബര്‍ തൊഴിലാളിയാണ്.

Published

|

Last Updated

നീലേശ്വരം | കാസര്‍കോട് ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ യു പി സ്‌കൂളിന് സമീപത്തെ കണ്ണന്‍-ബേബി ദമ്പതികളുടെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. തൈക്കടപ്പുറത്തെ ബാര്‍ബര്‍ തൊഴിലാളിയാണ്.

അപകടത്തില്‍ സന്തോഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഫീഖിന് ഗുരുതരമായി പരുക്കേറ്റു. റഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനിയില്‍ നിന്നും ചെറുവത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest