Connect with us

Kerala

നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ മറ്റാന്റയ്യത്ത് വീട്ടില്‍ രാധാമണിയമ്മ (78) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അടൂര്‍ പള്ളിക്കല്‍ മറ്റാന്റയ്യത്ത് വീട്ടില്‍ രാധാമണിയമ്മ (78) ആണ് മരിച്ചത്.

ചൊവ്വാഴ്ച 11ന് ആനയടി-കൂടല്‍ റോഡില്‍ മേക്കുന്നുമുകള്‍ പാലത്തില്‍ വച്ചാണ് അപകടം. ആനയടി ഭാഗത്തു നിന്നും പഴകുളത്തേക്ക് വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷന്‍ പിക്കപ്പ് നിയന്ത്രണം വിട്ട് ആദ്യം പാലത്തിന്റെ തൂണില്‍ ഇടിച്ചു. തുടര്‍ന്ന് മുമ്പോട്ടു നീങ്ങിയ വാഹനം നടന്നു പോവുകയായിരുന്ന രാധാമണി അമ്മയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: ശിവരാമന്‍ (പരേതന്‍). മക്കള്‍: എം എസ് പിള്ള, സുരേഷ് കുമാര്‍. മരുമക്കള്‍: സുപ്രിയ, സീമ. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

 

---- facebook comment plugin here -----

Latest