Connect with us

മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു.  തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴാണ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. 

354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു.  പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

 

വീഡിയോ കാണാം