Kerala
നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍
കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായെന്ന് കുടുംബം. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരോട് റിപോര്‍ട്ട് തേടി.
ഇടുക്കി | ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കഴുത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ആശുപത്രി ഫാര്‍മസിയില്‍ നിന്നും കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നല്‍കിയത്.
ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിന്റെ കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായെന്ന് കുടുംബം പറയുന്നു.
2024 ജൂണ്‍ ആണ് മരുന്നിന്റെ പ്രൊഡക്ഷന്‍ ഡേറ്റ്. രണ്ട് വര്‍ഷമാണ് കാലാവധി. സംഭവത്തില്‍ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരോട് റിപോര്‍ട്ട് തേടി. എന്നാല്‍ ഈ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്നാണ് ഫാര്‍മസി ജീവനക്കാര്‍ പറയുന്നത്.
Content Highlights:
Parents of a newborn baby filed a complaint against Idukki Medical College for allegedly administering expired medicine. The family demanded immediate investigation and strict action against responsible staff. Local authorities have initiated an inquiry into the negligence report.



