Business
രണ്ടാം വാർഷികം ആഘോഷമാക്കി ലുലുമാൾ; ലുലു സ്റ്റോറുകളിൽ 70 ശതമാനം വരെ ഓഫർ
ഒക്ടോബർ ഒന്ന് മുതൽ നാല് വരെ കിഴിവ് വിൽപ്പന
ലുലുമാളിന്റെ രണ്ടാം വാർഷിക സെയിലിന്റെ പ്രഖ്യാപനം ഗായകൻ ജോബ് കുര്യൻ നിർവഹിക്കുന്നു. റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജിയണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺദാസ് എന്നിവർ സമീപം.
കോഴിക്കോട്|എഴുപത് ശതമാനം വരെ ഓഫറുകളുമായി ലുലുമാളിന്റെ രണ്ടാം വാർഷിക സെയിൽ ഒക്ടോബര്‍ 1, 2, 3, 4 തീയതികളില്‍ നടക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ , കണക്ട് സ്റ്റോറുകളിൽ നിന്ന് ആകർഷകമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. രണ്ടാം വാർഷിക സെയിലിന്റെ പ്രഖ്യാപനം പിന്നണി ഗായകൻ ജോബ് കുര്യൻ നിർവഹിച്ചു. വാർഷിക വിൽപ്പനയുടെ ഭാഗമായി സ്വർണനാണയങ്ങൾ, എൽ ഇ ഡി ടിവികൾ, സര്‍പ്രൈസ് ഗിഫ്റ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കും.
ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഗ്രോസറി ഉത്പ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പാക്ക്ഡ് ഫുഡ്, സൗന്ദ ര്യവർദ്ധക ഉത്പ്പന്നങ്ങൾ തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന ഉത്പ്പന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ മുതിർന്നവരുടേയും കുട്ടികളുടേയും ഫാഷൻ ട്രെൻഡഡ് വസ്ത്രങ്ങൾക്കും വിലക്കുറവ് ലഭ്യമാകും. ലുലു കണക്ടിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.
ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജിയണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights:
Lulu Mall announces its 2nd Anniversary Sale from October 1 to 4 with discounts up to 70%. Playback singer Job Kurian inaugurated the event. The mega sale features huge offers across hypermarket, fashion, and electronics sections, along with daily prizes including gold coins and LED TVs.




