Connect with us

Business

TODAY'S GOLD RATE| ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന

പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ദിവസങ്ങളായി വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില കൂടിയത്. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 13,710 രൂപയായി(Today’s Gold Rate). പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,680 രൂപയായി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 60 രൂപയുടെ ഉയര്‍ച്ചയാണുണ്ടായത്. ഗ്രാം വില 11,265 രൂപയും പവന് 90,120 രൂപയുമായി ഉയര്‍ന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: gold price today വിപണിയിൽ വൻ മുന്നേറ്റം ദൃശ്യമാകുന്ന സാഹചര്യത്തിൽ gold price analysis കൃത്യമായി നിർവ്വഹിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. today gold rate ഉയർന്നു നിൽക്കുന്ന ഈ സമയത്ത് സ്വർണ്ണ പണയത്തെക്കുറിച്ച് ചിന്തിക്കുന്നുവെങ്കിൽ strictly ഒരു അവസാന മാർഗ്ഗമായി മാത്രം ഇതിനെ കാണുക. ധൃതിപിടിച്ച് gold loan apply ചെയ്യുന്നതിന് മുൻപ് വിപണിയിലെ ഭാവ വ്യതിയാനങ്ങളും പലിശ നിരക്കുകളും കൃത്യമായി പഠിക്കേണ്ടതുണ്ട്. ഏതൊരു അടിയന്തര ഘട്ടത്തിലും loan against gold എടുക്കുന്നതിന് മുൻപ് ബാധ്യതകൾ പൂർണ്ണമായും മനസ്സിലാക്കുക. വിപണിയിലെ gold rate മാറ്റങ്ങൾ ഓരോ ദിവസവും സസൂക്ഷ്മം നിരീക്ഷിക്കുക.

Content Highlights:
Gold prices surged in Kerala today following days of continuous decline. The price of 22-karat gold rose by Rs 70 per gram to Rs 13,710, bringing the sovereign price up by Rs 560 to Rs 1,09,680. 18-karat gold prices also increased to Rs 11,265 per gram, while silver rates remained unchanged.

 

Latest