Connect with us

Kerala

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്ണും പെല്ലറ്റും മദ്യക്കുപ്പികളും കണ്ടെത്തി

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ അശ്വന്ത് കോക്ക് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

Published

|

Last Updated

കോഴിക്കോട് | മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്ണും പെല്ലറ്റും മദ്യക്കുപ്പികളും കണ്ടെത്തി.

നടക്കാവ് പോലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഏഴോടെ എരഞ്ഞിപ്പാലത്തായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. ഇതിനു ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പിന്നീട് പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Content Highlights: An air gun, pellets, and liquor bottles were seized from YouTuber Aswanth Kok’s vehicle during a police search in Kozhikode. The recovery follows a drunk driving incident where his Thar collided with multiple vehicles at Eranhipalam. Nadakkavu police registered a case and initiated further legal actions.

 

---- facebook comment plugin here -----

Latest