Kerala
തിരുവനന്തപുരത്ത് ഡി സി സി ഓഫീസിനു നേരെ ആക്രമണം; പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്സ്
അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ബി ജെ പി, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരം | ജില്ലയില്‍ ബേക്കറി ജംങ്ഷനിലെ ഡി സി സി ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബി ജെ പിയാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ബി ജെ പി, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബി ജെ പിയും യുവമോര്‍ച്ചയും ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം.
നെയ്യാറ്റിന്‍കര, പാലിയോട് ജങ്ഷനിലെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിന് ഇന്ന് പുലര്‍ച്ചെ അക്രമി സംഘം തീയിട്ടിരുന്നു. നെയ്യാറ്റിന്‍കര പാലിയോട് ജങ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിനാണ് തീയിട്ടത്. കെട്ടിടവും ഇവിടെയുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചു.
Content Highlights:
The District Congress Committee office in Thiruvananthapuram came under attack. Congress leaders alleged that BJP activists were behind the act of vandalism. Police have launched an investigation into the incident to identify the culprits and maintain law and order in the region.



