Connect with us

Kerala

പട്ടാഴിമുക്ക് അപകടം: കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് സ്ഥിരീകരിച്ച് ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്റ്

കാര്‍ അമിത വേഗതയിലായിരുന്നു. ബ്രേക്കിടാനും ശ്രമിച്ചില്ല. അനുജയും ഹാഷിമും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നില്ല. ലോറിയിലെ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി.

Published

|

Last Updated

പത്തനംതിട്ട | അടൂരിലെ പട്ടാഴിമുക്ക് അപകടത്തില്‍ കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് സ്ഥിരീകരിച്ച് ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്റ്. കാര്‍ അമിത വേഗതയിലായിരുന്നു. ബ്രേക്കിടാനും ശ്രമിച്ചില്ല.

അനുജയും ഹാഷിമും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നില്ല. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ലോറിയില്‍ ഇടിച്ചു കയറിയത്.

ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. റിപോര്‍ട്ട് ഇന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.

 

 

Latest