Connect with us

Kerala

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടത്തില്‍ പെട്ട് പാപ്പാന്‍ മരിച്ചു

ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് മരിച്ചത്‌

Published

|

Last Updated

പാലക്കാട് | ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനക്കും ലോറിക്കും ഇടയില്‍ പെട്ട് പാപ്പാന്‍ മരിച്ചു. ആനയുടെ ഒന്നാം പാപ്പാനായ കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.

മേലാര്‍ക്കാട് താഴെക്കോട്ട്കാവ് വേലക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്ന് ഇറക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ദേവനം നെന്മാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest