Kerala
പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ ഉപരോധം; എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കാലാപാഹ്വാനത്തിന് കേസ്
ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
എറണാകുളം | പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കലാപത്തിന് ആഹ്വാനത്തിന് കേസെടുത്ത് പോലീസ്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വിട്ടയക്കാത്തതിലെ പ്രതിഷേധമാണ് കേസിന് ആധാരം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പോലീസ് വിട്ടയക്കാത്തതിനെ തുടര്‍ന്ന് എംപിയുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏഴു മണിക്കൂറോളം പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.



