Connect with us

Kerala

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കീഴടങ്ങി

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പോലീസില്‍ പ്രശോഭ് കീഴടങ്ങിയത്

Published

|

Last Updated

പാലക്കാട്| ദലിത് യുവതിയെ പിഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ പോലീസില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പോലീസില്‍ പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രശോഭ്.

ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നും യുവതി പറയുന്നു.

Content Highlights:
Palakkad Congress councilor Prashobh C Valsan surrendered before the Palakkad South Police following the High Court’s dismissal of his anticipatory bail application. He had been evading arrest for the past two months in Tamil Nadu after being booked under charges of rape and sections of the SC ST Prevention of Atrocities Act. A Dalit woman had filed a complaint alleging that he sexually assaulted her after promising employment and also recorded the act on his mobile phone to blackmail her.