Connect with us

Kerala

പാലക്കാട്ട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാര്‍ഥിനി മരിച്ചു

ബസില്‍നിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

Published

|

Last Updated

പാലക്കാട്| പാലക്കാട്ട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ രണ്ടാം വര്‍ഷ ബി എസ് സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

രാവിലെ കോളജിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥിനിയുടെ ഷൂ അഴിഞ്ഞു പുറത്തേക്ക് വീണു. ഇത് എടുക്കാനായി പുറത്തേക്ക് ഇറങ്ങാന്‍ കുട്ടി ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുകുകയായിരുന്നു. ബസില്‍നിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഉടന്‍തന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights:
An 18-year-old college student Gouri J Krishna died after falling from a moving private bus in Palakkad. The accident happened while she tried to pick up her shoe that fell outside. Though rushed to a nearby hospital, her life could not be saved.

---- facebook comment plugin here -----

Latest