Connect with us

Kerala

പാസ്റ്റര്‍മാരുടെ പരിപാടിയില്‍ പാക് പതാക; കേസെടുത്ത് പോലീസ്

എറണാകുളം ഉദയംപേരൂരിലാണ് സംഭവം. രാജ്യങ്ങളുടെ ക്ഷേമത്തിനായുള്ള പ്രാര്‍ഥനകളാണ് പരിപാടിയില്‍ നടന്നത്.

Published

|

Last Updated

കൊച്ചി | പാസ്റ്റര്‍മാരുടെ പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ചതിന് കേസെടുത്ത് പോലീസ്. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. രാജ്യങ്ങളുടെ ക്ഷേമത്തിനായുള്ള പ്രാര്‍ഥനകളാണ് പരിപാടിയില്‍ നടന്നത്. ഇതില്‍ പാകിസ്താന്റെ പതാകയും ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടന്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പാസ്റ്ററും സംഘാടകനും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബിനെതിരെ കേസെടുത്തു. പാക്കിസ്ഥാന്‍ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.

എന്നാല്‍, ഇത് സദുദ്ദേശ്യത്തോടെ ചെയ്തതാണെന്നും ലോകത്തെ മുഴുവന്‍ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനയില്‍ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും സംഘാടകര്‍ മൊഴി നല്‍കി. ഈ പതാകകളില്‍ !അതിലൊന്ന് മാത്രമാണ് പാകിസ്ഥാന്‍ന്റേത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പരിപാടി നടത്തിവരുന്നതായും സംഘാടകര്‍ പറഞ്ഞു. സര്‍വ രാജ്യങ്ങള്‍ക്കും സമാധാനവും ക്ഷേമവും നേര്‍ന്ന് കൊടികളില്‍ തൊട്ടുള്ള പ്രാര്‍ഥനയാണ് നടത്തുന്നത്.

വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിലെ പാസ്റ്റര്‍മാര്‍ ഉദയംപേരൂര്‍ ജീസസ് ജനറേഷന്‍ ഓഡിറ്റോറിയത്തില്‍ ഒരുമിച്ചു കൂടിയായിരുന്നു പ്രാര്‍ഥന. സാമൂഹിക മാധ്യമങ്ങളില്‍ പ്രാര്‍ഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ടാണ് ബി ജെ പി നേതാവ് പരാതി നല്‍കിയത്.

 

Latest