Connect with us

International

ഇന്ത്യയുമായുള്ള വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്ര, കര, വ്യോമ മാര്‍ഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് വാണിജ്യ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു

Published

|

Last Updated

ഇസ്ലാമാബാദ്  | ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനം ഏര്‍പ്പെടുത്തി പാക് വാണിജ്യ മന്ത്രാലയം.  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്ര, കര, വ്യോമ മാര്‍ഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് വാണിജ്യ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.മറ്റേതെങ്കിലും രാജ്യത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പാകിസ്ഥാന്‍ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.

ദേശസുരക്ഷയും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനുമായുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനെതിരായ നടപടിയുടെ ഭാഗമായി ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ത്യ താഴ്ത്തിയിരുന്നു. ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഷട്ടര്‍ താഴ്ത്തിയത് പാക് പഞ്ചാബിലെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്

 

---- facebook comment plugin here -----

Latest