Connect with us

Achievements

ഐ എസ് ആർ ഒ ഇന്റേൺഷിപ് പ്രോഗ്രാമിൽ ജാമിഅ മദീനതുന്നൂർ വിദ്യാർഥിക്ക് അവസരം

നേരത്തെ, ഐ ഐ ടി ജാം പ്രവേശന പരീക്ഷയിൽ ഷബീർ ഉന്നത വിജയം നേടിയിരുന്നു.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS)ഉം ഐ എസ് ആർ ഒയും സംയുക്തമായി സംഘടിപ്പിക്കുന്ന Geospatial Technology National Internship Programലേക്ക് ജാമിഅ മദീനതുന്നൂർ വിദ്യാർഥിക്ക് അവസരം. കുല്ലിയ്യത്തു മദീനതുന്നൂർ ബൈത്തുൽ ഇസ്സ സയൻസ് അക്കാദമിയിലെ പി ജി ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് ശബീറിനാണ് അവസരം ലഭിച്ചത്.

ഐ ഐ ആർ എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയ ബിരുദ/ ബിരുദാനന്തര ബിരുദ/ ഗവേഷണ വിദ്യാർഥികളാണ് പങ്കെടുക്കുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ Geospatial Technology, Geographical information systems, Dissemination of Geoinformation തുടങ്ങിയ വിഷയങ്ങളിൽ വിവിധ ശിൽപ്പശാലകളും ചർച്ചകളും നടക്കും.

കാസർകോട് ദേലംപാടി ഹസൈനാർ ഹാജി- ഫൗസിയ ദമ്പതികളുടെ മകനായ ഷബീർ ഐ ഐ ടി ജാം പ്രവേശന പരീക്ഷയിൽ ഉന്നത വിജയവും നേടിയിരുന്നു.

Latest