Connect with us

Techno

ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡിവൈസില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. സ്മാര്‍ട്ട്‌ഫോണിന് 13,990 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഓപ്പോ എ സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ എ16 എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി മികച്ച സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി35 എസ്ഒസി, സെല്‍ഫി കാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച്, താഴത്തെ ഭാഗത്ത് നേര്‍ത്ത ബെസലുകള്‍ എന്നിവയാണ് ഡിവൈസിലുള്ളത്. ആമസോണ്‍ വഴിയാണ് ഡിവൈസ് വില്‍പ്പനക്കെത്തുന്നത്. ഒരു വേരിയന്റില്‍ മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകൂ. സ്മാര്‍ട്ട് ബാറ്ററി പ്രൊട്ടക്ഷന്‍ സവിശേഷതകളുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്.

ഈ ഡിവൈസില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. സ്മാര്‍ട്ട്‌ഫോണിന് 13,990 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണ്‍ ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ആമസോണ്‍ വഴി പുതിയ ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് കമ്പനി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ ഡിവൈസ് വാങ്ങാന്‍ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും. ഇത് കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും മറ്റ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും 750 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ 13,240 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയും.

 

Latest