Kerala
ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി പോലീസ്
ഈശ്വരൻ എന്നായാള്‍ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്.
ഇടുക്കി| ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇടുക്കിയിലെ ശാന്തന്‍പാറയില്‍ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ശാന്തന്‍പാറ പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു നടപടി. ഈശ്വരൻ എന്നായാള്‍ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ഈശ്വരന്‍ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
എന്നാല്‍ നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ പേലീസ് ഇയാള്‍ പ്രതിയായ മുന്‍ കേസുകളുടെ വിവരം ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈശ്വരന്‍ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് കട പൊളിച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights:
Under Operation Toofan, Shanthanpara police demolished a roadside shop in Idukki used for drug peddling. The action followed after the police successfully convinced the High Court about the owner’s habitual criminal record. Authorities stated that strict actions against drug trafficking will continue.




