From the print
അലിഫ് മീം കവിതാ പുരസ്‌കാരം ഒ പി സുരേഷിന് സമ്മാനിച്ചു
ഒ പി സുരേഷ് രചിച്ച മുത്തു വെളിച്ചം എന്ന കവിതക്കാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ ഏർപ്പെടുത്തിയ 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്‌കാരം നൽകിയത്.
നോളജ് സിറ്റി | മീം കവിയരങ്ങിന്റെ ഭാഗമായി നൽകാറുള്ള ഈ വർഷത്തെ അലിഫ് മീം കവിതാ പുരസ്‌കാരം കവിയും മാധ്യമപ്രവർത്തകനുമായ ഒ പി സുരേഷിന് സമ്മാനിച്ചു. മീം കവിയരങ്ങിന്റെ ഉദ്ഘാടന വേദിയിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയാണ് പുരസ്‌കാരം കൈമാറിയത്.
ഒ പി സുരേഷ് രചിച്ച മുത്തു വെളിച്ചം എന്ന കവിതക്കാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ ഏർപ്പെടുത്തിയ 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്‌കാരം നൽകിയത്. സമകാലിക വിഷയങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കുന്ന സുരേഷിന്റെ കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു.
Content Highlights: Poet and journalist OP Suresh has been awarded the prestigious Alif Meem Poetry Award for his poem ‘Muthu Velicham’. The award, comprising Rs 25,000 and a memento from Alif Global School, was presented by Markaz Knowledge City MD Dr. Abdul Hakeem Azhari during the Meem Kaviyarangu event




