Connect with us

Techno

സ്നാപ്പ് ഡ്രാഗൺ 8 ചിപ്പുമായി വൺപ്ലസ് 13ടി പുറത്തിറങ്ങി

ചൈനയിൽ ഫോണിന്റെ പ്രീ-ഓർഡർ ആരംഭിച്ചു. ഏപ്രിൽ 30 മുതൽ ഡെലിവറി ആരംഭിക്കും.

Published

|

Last Updated

ബംഗളുരു | വൺപ്ലസ് 13 സീരീസിലെ ഏറ്റവും പുതിയ ഫോണായ വൺപ്ലസ് 13T സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി പുറത്തിറങ്ങി.ചൈനയിലാണ് ഫോൺ ലോഞ്ച് ചെയ്തത്. 16 ജിബി വരെ റാമും 1 ടിബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും ഉൾക്കൊള്ളുന്നു.വൺപ്ലസ് 13Tയിൽ കോംപാക്റ്റ് 6.32 ഇഞ്ച് ഡിസ്‌പ്ലേയും രണ്ട് 50 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്.

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,260mAh ബാറ്ററിയാണ് ഇതിനുള്ളത്. അലേർട്ട് സ്ലൈഡറിന് പകരം വൺപ്ലസ് 13Tയിൽ പുതിയ ‘ഷോർട്ട്കട്ട് കീ’യും ഉണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 13T വേരിയന്റിന് 3,399 ചൈനീസ് യുവാൻ (ഏകദേശം 39,000 രൂപ) ആണ് വില.

16GB+256GB, 12GB+512GB, 16GB+512GB മോഡലുകൾക്ക് യഥാക്രമം 3,599 യുവാൻ (ഏകദേശം 41,000 രൂപ), 3,799 യുവാൻ (ഏകദേശം 43,000 രൂപ), 3,999 യുവാൻ (ഏകദേശം 46,000 രൂപ)എന്നിങ്ങനെയാണ് വില. 4,499 യുവാൻ (ഏകദേശം 52,000 രൂപ) വിലയിൽ 16GB+1TB വേരിയന്റും വാങ്ങാം . പുതിയ OnePlus 13T മോഡൽ ക്ലൗഡ് ഇങ്ക് ബ്ലാക്ക്, മോർണിംഗ് മിസ്റ്റ് ഗ്രേ, പൗഡർ (പിങ്ക്) നിറങ്ങളിൽ മോഡലുകൾ ലഭ്യമാണ്.ചൈനയിൽ ഫോണിന്റെ പ്രീ-ഓർഡർ ആരംഭിച്ചു. ഏപ്രിൽ 30 മുതൽ ഡെലിവറി ആരംഭിക്കും.

ഡ്യുവൽ സിം വൺപ്ലസ് 13 ഫോൺ ആൻഡ്രോയിഡ് 15-ൽ ColorOS 15.0 ഉപയോഗിച്ചാണ് പ്രവർത്തനം. കൂടാതെ 94.1 ശതമാനം സ്ക്രീൻ-ടു-ബോഡി റേശ്യോയും, 240Hz വരെ ടച്ച് റേറ്റും, 460ppi പിക്സൽ സാന്ദ്രതയും 1,600 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസും, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് നിരക്കും ഉള്ള 6.32 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,264×2,640 പിക്സലുകൾ) ഡിസ്പ്ലേയും ഇതിൽ ഉൾപ്പെടുന്നു. മെറ്റൽ ഫ്രെയിമിലാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. വൈകാതെ ഇന്ത്യയിലും വൺപ്ലസ് 13ടി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest