Connect with us

bomb blast

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബോംബ് എറിഞ്ഞ് കൊന്നതാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ കുമാര്‍ എന്ന കണ്ണനാണ് മരിച്ചത്. എന്നാല്‍, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബോംബ് എറിഞ്ഞ് കൊന്നതാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന.

മരിച്ച അരുണ്‍ കുമാര്‍ മുപ്പത്തിരണ്ടുകാരനാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് ഇന്നത്തെ സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. എതിര്‍ സംഘത്തിന്റെ കയ്യിലുള്ള ബോംബ് ആണോ അരുണ്‍ കുമാറിന്റെ കയ്യിലുള്ള ബോംബ് ആണോ പൊട്ടിയത് എന്ന് വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലാണ്.

---- facebook comment plugin here -----