Connect with us

Ongoing News

കൊച്ചയില്‍ ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു

തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.

Published

|

Last Updated

കൊച്ചി |  പാതാളം എടയാര്‍ വ്യവസായ മേഖലയില്‍ ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ബിനാനിപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.

അപകടം സംഭവിച്ച കമ്പനിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പിജി ലൂബ്രിക്കന്‍സ് എന്ന ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ബിഹാര്‍ സ്വദേശിയായ ശത്രുഘ്നന്‍ മുഖ്യ (45) യാണ് മരിച്ചത്. ബോയിലര്‍ പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായത്.

ചോര്‍ച്ച അടയ്ക്കാനായി കമ്പനിക്ക് ഉള്ളിലേക്ക് പോയ സമയത്താണ് ശത്രുഘ്നന്‍ മുഖ്യ അപകടത്തില്‍ പെട്ടത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് അധികൃതര്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest