Kerala
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ചാവക്കാട് സ്വദേശിക്ക്
ചാവക്കാട് സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമീബിക് ജ്വരം ബാധിച്ച് 11 പേരാണ് കോഴിക്കോട് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
---- facebook comment plugin here -----