Connect with us

Kerala

തൃശൂരില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരുക്ക്

ഫയര്‍ഫോഴ്‌സ് എത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആനക്കല്ല് സ്വദേശി നിതിന്‍ ആണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

Content Highlights:
A fatal accident occurred in Thrissur today morning when a lorry and a pickup van collided, resulting in the death of Anakallu resident Nithin. Seven other individuals sustained injuries and were rushed to a nearby hospital. Fire Force personnel arrived to cut open the completely wrecked vehicles.

Latest