Connect with us

Kerala

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

പുല്ലരിക്കുന്ന് സ്വദേശി അമല്‍ വിനയചന്ദ്രന്‍ (25) നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടിയത്.

Published

|

Last Updated

കോട്ടയം | നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന് സ്വദേശി അമല്‍ വിനയചന്ദ്രന്‍ (25) നെ അറസ്റ്റ് ചെയ്തു. ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിനയചന്ദ്രന്‍ കഞ്ചാവ് നല്‍കിയിരുന്നതായി നേരത്തെ പരാതി ലഭിച്ചിരുന്നു. കഞ്ചാവ് കൈമാറുന്നതിനായി ഇയാള്‍ രാത്രികാലങ്ങളില്‍ നഗര പരിസരങ്ങളില്‍ എത്തുക പതിവായിരുന്നു.

എക്‌സൈസ് പ്രതിയെ നിരീക്ഷിക്കുകയും വന്‍തോതില്‍ കഞ്ചാവുമായി എത്തുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ജി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടുകയുമായിരുന്നു. ഈ കണ്ണിയില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ സി ദാസ്, ഹരിഹരന്‍ പോറ്റി, പ്രിവന്റീവ് ഓഫീസര്‍ മാരായ കെ ജി ജോസഫ്, കെ അഫ്‌സല്‍, കെ പി ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ജി പ്രദീപ്, ശ്യാം ശശിധരന്‍, ഒ എ അരുണ്‍ലാല്‍, അജു ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ ജി അമ്പിളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest